ഇത് മുക്കത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് ചിറക് വിടർത്തുന്ന പദ്ധതി; തൃക്കുടമണ്ണ തീർത്ഥാടന ടൂറിസം പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു

മുക്കം: തൃക്കുടമണ്ണ തീർത്ഥാടന ടൂറിസം പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു .
മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫാണ് മുക്കത്തെ ടൂറിസം സ്വപ്നങ്ങൾക്ക് ചിറക് വിടർത്തുന്ന മുക്കം തൃക്കുടമണ്ണ തീർത്ഥാടന ടൂറിസം പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചത്,

പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലക്ക് മുക്കം നഗരസഭയുടെ 50 ലക്ഷവും സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻചാലഞ്ച് പദ്ധതിയുടെ ഭാഗമായുള്ള 50 ലക്ഷവും ഉൾപ്പടെ ഒരു കോടി രൂപ
ചിലവഴിച്ച് ഇരുവഴിഞ്ഞി പുഴയുടെ നടുവിൽ സ്ഥിതി ചെയ്യുന്നതും വടക്കൻ മലബാറിലെ ഏറ്റവും വലിയ ശിവരാത്രി നടക്കുന്നതുമായ തൃക്കുടമണ്ണ ക്ഷേത്രത്തിന് പരിസരത്ത് ഇരുവഴിഞ്ഞി പുഴയിലെ മുക്കം ഭാഗത്തുള്ള തീരം ,കരിങ്കൽ ഉപയോഗിച്ച് കെട്ടി സംരക്ഷിച്ച് ആളുകൾക്ക് ഒഴിവുസമയങ്ങളിൽ എത്തി ഇരുവഴിഞ്ഞി പുഴയുടെ പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങൾ, കഫറ്റേരിയ ,ലൈറ്റുകൾ ,ടോയിലറ്റ് സൗകര്യം എന്നിവയാണ് നിർമിക്കുന്നത്.

തൃക്കുടമണ്ണ ക്ഷേത്രത്തിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് വരികയാണെന്നും അതിന്റെ ഭാഗമായാണ് മുക്കം തൃക്കുടമണ്ണ തീർത്ഥാടന പദ്ധതി എന്നപേരിൽ ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായി ഒരുകോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നത്.എന്നും ഇരുവഴിഞ്ഞി ടൂറിസം പദ്ധതിയുടെയും തുടക്കമായിട്ടാണ് മുക്കം തൃക്കുടമണ്ണ തീർത്ഥാടന ടൂറിസം പദ്ധതി നടപ്പാകുന്നത് എന്നും ലിന്റോജോസഫ് എം എൽ എ പറഞ്ഞു .

ഉദ്ഘാടന ചടങ്ങിൽ മുക്കം നഗരസഭാ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു നഗരസഭാ കൗൺസിലർമാർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ക്ഷേത്രം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!