
NEWSDESK
കൂടരഞ്ഞി : കഴിഞ്ഞ ദിവസം കൂടരഞ്ഞി പൂവാറൻ തോട്ടിൽ കണ്ട പുലിയെ വീണ്ടും നാട്ടുകാർ കണ്ടു ഇന്നലെ രാത്രി 8 മണിക്ക് ശേഷമാണ് പുലിയെ കണ്ടത് .നാട്ടുകാരായ ജോബി കുറുമാടത്തിലും അനീസ് കുറുമാടത്തിലും പൂവാറൻതോട്ടിലെ റിസോട്ടിലേക്ക് പോവുന്ന ബൈക്ക് യാത്രക്കാരനായ വലിലല്ലാ പുഴ സ്വദേശി ജോൺസനുമാണ് പുലിയെ കണ്ടത്.
വാർഡ് മെമ്പർ എൽസമ്മാ ജോർജിന്റെ വീടിനടുത്തു വെച്ചാണ് പുലിയെ കണ്ടത് .ഉടനെ വാർഡ് മെമ്പർ പഞ്ചായത്ത് പ്രസിഡന്റിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു .തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫും സ്ഥലത്ത് എത്തുകയും പരിശോധന നടത്തുകയും ചെയ്തു
നേരത്തെ വിലങ്ങുപാറ ബാബൂബിന്റെ വീട്ടിലെ സി സി ടി വി പുലിയുടെ ദൃശ്യം കണ്ടത്തിടെ തുടർന്ന് പുലിയെ പിടികൂടാനായി വിലങ്ങുപാറ ബാബുവിന്റെ വീട്ടിൽ വനം വകുപ്പ് കഴഞ്ഞ ദിവസം കൂട് എത്തിച്ചിരുന്നു .എന്നാൽ വനം വകുപ്പിലെ മേലുദ്യോഗസ്ഥരുടെ ഉത്തരവ് ലഭിക്കാഞ്ഞതിനാൽ ഇരയെ സ്ഥാപിച്ചിരുന്നില്ല .
എന്നാൽ ഇന്നലെ രാത്രിയും പുലിയെ കണ്ടതിനാൽ ഇന്നുതന്നെ വനം വകുപ്പ് കൂട്ടിൽ ഇരയെ ഇടുമെന്ന
ഉറപ്പ് നല്കിയതായി വാർഡ് മെമ്പർ എൽസമ്മാ ജോർജ് പറഞ്ഞു .കൂടാതെ ഇന്ന് വനം വകുപ്പിലെ ആർ ആർ ടി ടീം എത്തി പ്രേദേശത്ത് പരിശോധന നടത്തുമെന്നും .തികച്ചും കാർഷിക മേഖലയായ പ്രദേശത്തെ ജനങ്ങൾ ഏറെ ഭീതിയിലാണെന്നും വാർഡ് മെമ്പർ പറഞ്ഞു
കഴിഞ്ഞ 28 ആം തിയ്യതി പുലച്ചെയാണ് പൂവാറൻതോട് സ്വദേശി വിലങ്ങുപാറ ബാബുവിന്റെ വീട്ടിൽ പുലി ആദ്യം എത്തിയത് പട്ടി കുരക്കുന്ന ശബ്ദം കേട്ട് ബാബു നോക്കുമ്പോഴാണ് പുലിയെ കണ്ടത് . പ്രേദേശത് ന്നേരത്തെ പുലിയെ കണ്ടിട്ടിലാ എന്ന് ബാബു പറഞ്ഞു.
സ്കൂൾ ഉൾപ്പടെ തുറക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ പുലിയെ കണ്ടതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ
എത്രയും പെട്ടെന്ന് പുലിയെ പിടികൂടി ആശങ്ക അകറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം