മുക്കം ഹോട്ടലിൽ മോഷണം നടത്തിയ മോഷ്ട്ടാവ് പാലക്കാട് പിടിയിൽ

മുക്കം : മുക്കത്ത് ഹോട്ടലിൽ മോഷണം നടത്തിയ മോഷ്ട്ടാവിനെ മുക്കം പോലീസ് പിടികൂടി .പാലക്കാട് മണ്ണാർകാട് സ്വദേശി സുരേഷിനെയാണ് മുക്കം പോലീസ് പാലക്കാട് വെച്ച് പിടികൂടിയത്

കഴിഞ്ഞ മാസം 9 ആം തീയ്യതി പുലർച്ചെ 4 മണിയോടെ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം – അരീക്കോട് പാലത്തിന് സമീപത്തുള്ള പുഴയോരം ഹോട്ടലിൽ ആണ് മോഷണം നടത്തിയത് .

ഹോട്ടലിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കയറുകയും കൗണ്ടറിലെ ഷെൽഫിൽ ഉണ്ടായിരുന്ന 5000 രൂപയും കൗണ്ടറിന് മുകളിൽ ഉണ്ടായിരുന്ന ധർമ്മ പെട്ടി തകർത്ത് അതിലുള്ള പണവുമാണ് മോഷ്ടിച്ചത് .

പോലീസ് മോഷണത്തിന്റെ സി സി ടി വി ദൃശ്യം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!