
newsdesk
മുക്കം : പെരുമ്പടപ്പിൽ ശ്രീ മൂത്താമ്മൾ മണ്ഡപത്തിൽ ഏപ്രിൽ 3ന് നടത്തുന്ന തിറ – ഗുരുതി – താലപ്പൊലി മഹോൽസവത്തിന്റെ കൊടിയേറ്റു കർമ്മം തറവാട്ട് കാരണവർ വിജയൻ പെരുമ്പടപ്പിൽ നിർവ്വഹിച്ചു. ജഗത് ചന്ദ്രൻ തുമ്പോണ, കാർമ്മികത്വം വഹിച്ചു.
ജയരാജൻ പെരുമ്പടപ്പിൽ , മോഹൻ ബാബു പെരുമ്പടപ്പിൽ , വത്സൻ തുമ്പോണ, ജുംജിത് പെരുമ്പടപ്പിൽ, മിഥുൻ പെരുമ്പടപ്പിൽ , അർജുൻ പെരുമ്പടപ്പിൽ ,വിജയൻ കപ്പടച്ചാലിൽ, രാഘവൻ എടക്കോട്ട്, വേണു ദാസ് തടപ്പറമ്പിൽ, ചോയി കുട്ടി മാസ്റ്റർ, പ്രവീൺ തുമ്പോണ, പ്രകാശൻ എടക്കോട്ട് , ദിവാകരൻ സി.കെ, രാജൻ കെ , രവി മരശാല, ഗോപാലൻ സി.കെ, അപ്പുണ്ണി ഇ.കെ ദാസൻ കണ്ണന്ത്ര, കെ കെ ബാബു, ഒ.കെ കൃഷ്ണൻ, കുഞ്ഞൻ സി.കെ, ധനഞ്ജയൻ മുടൂർ എന്നിവർ നേതൃത്വം നൽകി. ഉത്സവ കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളുമായി 200 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.
ഏപ്രിൽ 3 ന് തിറ – താലപ്പൊലി – ഗുരുതി എന്നിവക്ക് പുറമെ ലളിതാ സഹസ്രനാമ അർച്ചന , കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ, മാതൃസമിതിയുടെ തിരുവാതിരകളി എന്നിവയുമുണ്ടായിരിക്കുന്നതാണ്.