പത്രാസ് വസ്ത്രാലയത്തിന് കൈത്താങ്ങുമായി KTGA കോഴിക്കോട് ജില്ലാ കമ്മിറ്റി; ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധനസഹായം കൈമാറി

മുക്കം: ദുരന്തമുഖങ്ങളിൽ തളരാതെ ഒന്നിച്ചുനിൽക്കുന്ന വ്യാപാരി സമൂഹത്തിന്റെ കരുത്തറിയിച്ച്, മുക്കത്തെ പത്രാസ് വസ്ത്രാലയത്തിന് KTGA (കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ധനസഹായം. അപ്രതീക്ഷിതമായുണ്ടായ ആപത്തിൽ വലിയ നഷ്ടങ്ങൾ നേരിട്ട വസ്ത്രാലയ ഉടമ ഫിറോസിനും കുടുംബത്തിനും താങ്ങായി നിൽക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായം.


KTGA കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജോഹർ ടാംടൺ ധനസഹായം കൈമാറി. തകർന്നുപോയത് സ്വപ്നങ്ങളല്ലെന്നും, പടുത്തുയർത്താൻ പോകുന്ന പുതിയൊരു നാളെയുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. KTGA മുക്കം മേഖല കമ്മിറ്റിക്കു വേണ്ടി ട്രഷറർ ഷർഷാദും, ഫിറോസും ചേർന്ന് ധനസഹായം ഏറ്റുവാങ്ങി.


“കൂടെയുണ്ട് ഞങ്ങൾ” എന്ന സന്ദേശമുയർത്തിക്കൊണ്ട് വ്യാപാരികൾക്കിടയിലെ ഒത്തൊരുമയും പരസ്പര സഹകരണവും ഉറപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ മാതൃകയാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

error: Content is protected !!