
newsdesk
മുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ കാരശ്ശേരിക്കടുത്ത് വീണ്ടും വാഹനാപകടം .കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട് പിക്കപ്പ് ലോറി മറിഞ്ഞ് അപകടം ഉണ്ടായ നോർത്ത് കാരശ്ശേരിക്കടുത്ത് മാടാംപുറം വളവിൽ ആണ് ഇന്നും അപകടം ഉണ്ടായത് . പുലർച്ചെ 7 മണിയോട് കൂടിയാണ് അപകടം ഉണ്ടായത് .മുക്കം ഭാഗത്തു നിന്നും വഴക്കുലയുമായി അരീക്കോട് ഭാഗത്തേക്ക് പോവുന്ന പിക്കപ്പ് ജീപ്പാണ് മറിഞ്ഞത്.അപകടത്തിൽ ആർക്കും പരിക്കില്ല .പിക്കപ്പ് ജീപ്പിന്റെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്
നേരത്തേയും ഇതേ വളവിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട് സംസ്ഥാന പാതയുടെ നവീകരണത്തിന് ശേഷമാണ് അപകടങ്ങൾ പതിവായത് റോഡ് നിർമാണത്തിന്റെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു