
newsdesk
മുക്കം : മഴക്ക് മുൻപ് അങ്കണ വാടികളുടെ പരിസര ശുചിത്വവും സുരക്ഷയും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ മുക്കം നഗരസഭ അധികൃതർ നഗരസഭയിലെ അങ്കണവാടികൾ സന്ദർശിച്ചു.
അങ്കണവാടികളിൽ വിവിധ സൗകര്യങ്ങൾ ആവശ്യമെങ്കിൽ നഗരസഭ അതിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനു വേണ്ടിയാണ് ചെയർപേഴ്സൺ കെ.പി ചാന്ദ്നിയുടെ നേതൃത്വത്തിൽ അങ്കണവാടികൾ സന്ദർശിച്ചത് .
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പിബിന്ദു, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ അസീസ് വാർപ്പിൽ, മനീഷ ഉള്ളാട്ടിൽ, ഭവന വിനോദ്, നഗര സഭ കൗൺസിലർമാർ ജസീല അസീസ്, കെ.രാജൻ, രാജേഷ് തുടങ്ങിവർ പങ്കെടുത്തു