
NEWSDESK
മുക്കം: മുക്കം മുനിസിപ്പാലിറ്റിയിൽ പൊതുശമശാനം ആരംഭിക്കണമെന്ന് ക്ഷേമസമിതി മണാശേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വലിയ ജനസംഖ്യയുള്ള മുക്കം നഗരസഭയിൽ 44 പട്ടികജാതി താമസക്കാരുണ്ട്. പ്രദേശത്തിൻ്റെ സ്ഥല കുറവ് ഏറെ പ്രയാസപ്പെടുന്നവരാണ, നാല് , മൂന്ന് സെൻ്റ് ഭൂമിയിൽ താമസക്കാരാണ് ,എ പൊതുശ്മസനം നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം അധികാരികളുടെ ആവശ്യപ്പെടുന്നു.
പുതിയ സെക്രട്ടറിയായി ബിന്ദു കെ പി യും പ്രസിഡണ്ടായി ടി സന്തോഷ് കുമാർ ട്രഷററായി പി മോഹൻദാസ് പല്ലനൂരിനെ തെരഞ്ഞെടുത്തു, പി.കെ എസ് സംസ്ഥാന കമ്മിറ്റി അംഗം ഷാജി തച്ചയിൽ ഉദ്ഘാടനം ചെയ്തു, ജില്ലാ വൈസ് പ്രസിഡണ്ട് പിടി ബാബു, ഏരിയാ സെക്രട്ടറി സി.എൻ വിശ്വൻ ,എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. പി മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.രവീന്ദ്രൻ പി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.