
NEWSDESK
ഒരു മാവിൽ വിദേശ മാങ്ങയടക്കം 80 ലധികം വ്യത്യസ്ത മാങ്ങകൾ കൃഷി ചെയ്തു വിജയിച്ച കാരശ്ശേരി സ്വദേശിയായ കർഷകൻ നമ്മളോട് പറയുന്നത് രസകരമായ ഒരു മാങ്ങാ പ്രാന്തന്റെ കഥയാണ് .മാവിന്റെ കാര്യത്തിൽ എന്ത് സംശയവും തീർക്കാൻ പറ്റുന്ന ഒരു എൻസൈക്ളോപീഡിയ
കാരശ്ശേരി കറുത്ത പറമ്പ് സ്വദേശി പൊയിലിൽ അബ്ദു എന്ന അബ്ദുറഹ്മാന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് ആ രസകരമായ കാഴ്ചകൾ.വീടുപോലും കാണാത്ത വിധത്തിൽ പലതരം മാവുകൾ നിറഞ്ഞുനിൽക്കുകയാണ് ഇവിടം
അതിൽ വീട്ടുമുറ്റത്ത് ഉള്ള മാവിന് മറ്റുമാവുകളിൽ നിന്നും ഒരു പ്രത്യേകതയുണ്ട് .ആ ഒരു മാവിൽ മാത്രം 80 ലധികം വ്യത്യസ്ത മാങ്ങകൾ ഉണ്ട് . അതിൽ കേരളത്തിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശത്തെയും അടക്കം മാങ്ങകൾ ഉണ്ട് .
തായ്‌ലൻഡിലെ നാം ഡോഗ്‌മെയ് ,ബനാന മംഗോ , അമേരിക്കൻ റെഡ് പൾമർ തുടങ്ങിയ മാങ്ങകൾക്ക് പുറമെ ഇൻഡോനേഷ്യ ,തായ്‌വാൻ കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള കിങ്ഓഫ് ചക്കപത് ,
ഗ്രാമ്പൂ ,കാറ്റിമോൻ തുടങ്ങിയ വിദേശികൾക്കൊപ്പം അബ്ദുവിന്റെ സുഹൃത്ത് ജിജോ ബഹ്റൈനിൽ നിന്നും കൊണ്ട് വന്ന മാവിന്റെ കൊമ്പിൽ നിന്നും ഉണ്ടാക്കിയ മാങ്ങയടക്കം ഏകദേശം 50 ഓളം വിദേശ ഇനത്തിൽ പെട്ട മാങ്ങകൾ ഇവിടുണ്ട് .കൂടെ പേരറിയാത്ത ഇനങ്ങളും ഉണ്ട് .മാവിന്റെയും മാങ്ങയുടെയും കാര്യത്തിൽ റിസേർച് നടത്തുന്ന അബ്ദു ഇതിനോടകം മാവുകൾ തേടി നിരവധി രാജ്യങ്ങളിൽ പോയിട്ടുണ്ട് .
ചെറുപ്പം മുതലേ കൃഷികളോട് ഇഷ്ടമുള്ള അബ്ദുറഹ്മാൻ 15 വർഷത്തോളം പ്രവാസിയായിയുന്നു .പ്രവാസിയായിരുന്നപ്പോഴും അവിടെയും കൃഷികളിൽ സജീവമായിരുന്നു .
പിന്നീട് നാട്ടിലെത്തിയ അബ്ദു മാവിൻ കൃഷിയിൽ കൂടുതൽ ശ്രദ്ധനൽക്കുകയായിരുന്നു .
120 ലധികം വ്യത്യസ്ത മാങ്ങകൾക്ക് പുറമെ 125 ലധികം മറ്റു വ്യത്യസ്ത പഴവർഗങ്ങളും ഇവിടെ കൃഷിയുണ്ട് .പ്രകൃതിക്ക് പ്രാധാന്യം നൽകുന്ന രീതിയിലൂടെയാണ് കൃഷി.അതുകൊണ്ട് തന്നെ 20ശതമാനം പഴങ്ങളും പക്ഷികൾക്കും വവ്വാലുകൾക്കും ഉള്ളതാണ് .അതുകഴിഞ്ഞതിനു ശേഷം മാത്രമേ വിളവ് എടുക്കാറുള്ളൂ .
വിളവെടുക്കുന്ന ദിവസം കേരളത്തിന്റെ വിവിധ ഭാഗത്തുള്ള സുഹൃത്തുക്കൾ അബ്ദുവിന്റെ വീട്ടിൽ എത്തും .വരുന്നവർ വയറു നിറച്ചു വ്യത്യസ്ത മാമ്പഴത്തിന്റെ രുചി നുണഞ്ഞാണ് മടങ്ങുക .