ശക്തമായ മഴയിൽ മണാശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണർ ഇടിഞ്ഞു താഴ്ന്നു

മുക്കം : കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ സ്വകാര്യ വ്യക്തിയുടെ കിണർ ഇടിഞ്ഞു താഴ്ന്നു. മണാശ്ശേരി കയ്യേരിക്കൽ മേത്തല മലയിൽ സുനീറിന്റെ വീട്ടിലെ കിണറാണ് ഞായറാഴ്ച പുലർച്ചയോടെ ഇടിഞ്ഞു താഴ്ന്നത്.

കിണറ്റിൽ വെള്ളം അലയടിക്കുന്ന ശബ്ദമുണ്ടാവുകയും തുടർന്ന് കിണറിന്റെ പാർശ്വ ഭിത്തി ഇടിഞ്ഞ് കിണർ താഴ്ന്ന് പോവുകയുമായിരുന്നു. 12 കോൽ താഴ്ചയുള്ള കിണറ്റിൽ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. സംഭവ സ്ഥലം നഗരസഭാ കൗൺസിലർമാരായ മനീഷ ഉളളാട്ടിലും അബ്ദുൽ അസീസും സന്ദർശിച്ചു.

error: Content is protected !!