കിടപ്പുരോഗികൾക്ക് ആശ്വാസമായ് DYFI ഓമശ്ശേരി മേഖല കമ്മറ്റി;കിടപ്പുരോഗികളുടെ വീടുകൾക്ക് താങ്ങായി ഇൻവെർട്ടർ ബൾബ് വിതരണ പദ്ധതി

ഓമശ്ശേരി : അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം മൂലം ബുദ്ധിമുട്ടിലായ കിടപ്പുരോഗികൾക്ക് ആശ്വാസവുമായി DYFI ഓമശ്ശേരി മേഖല കമ്മറ്റി യിലെ മുഴുവൻ കിടപ്പുരോഗികളുടെയും വീടുകളിലേക്ക് സൗജന്യമായി ഇൻവെർട്ടർ എൽ.ഇ.ഡി (Inverter LED) ബൾബുകൾ വിതരണം ചെയ്തു.

കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം PT സ്വാതി ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി റഹീസ്, പ്രസിഡന്റ് അഭിജിത്ത്,ട്രഷറർ നിധീഷ് ഓമശ്ശേരി,യൂണിറ്റ് സെക്രട്ടറി അഭിനവ്,മനോജ്,കെ കെ ചോയ്ക്കുട്ടി ,മൂസക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.വൈദ്യുതി മുടങ്ങുന്ന സമയങ്ങളിൽ രോഗികൾക്ക് തടസ്സമില്ലാതെ വെളിച്ചം ഉറപ്പാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!