
newsdesk
മുക്കം : മുക്കം പോസ്‌റ്റോഫീസിൽ കുത്തൊഴിഞ്ഞ പ്രവർത്തനം എന്നാരോപണം . ഹെഡ് പോസ്റ്റ് ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം .പോസ്റ്റൽ അസിസ്റ്റന്റ് തസ്തികയിൽ ആളിലാത്തതിനാൽ 2 ദിവസമായി രജിസ്‌ട്രേഡ് പോസ്റ്റുകൾ അയക്കാൻ കഴിയാതെ ആയതോടെയാണ് പ്രതിഷേധം.
നിലവിൽ പോസ്റ്റൽ അസിസ്റ്റന്റ് തസ്തികയിൽ ഉള്ള ജീവനക്കാരൻ 2 ദിവസമായി ലീവ് ആക്കിയതോടെ പകരം ആളെ നിയമിക്കാതായതോടെയാണ് രജിസ്‌ട്രേഡ് പോസ്റ്റുകൾ എടുക്കാതായത്.
മുക്കം ഹെഡ് പോസ്‌റ്റോഫീസിന് കീഴിൽ 9 ബ്രാഞ്ചുകളുണ്ട് .ഇവിടെനിന്നും എടുക്കുന്ന രജിസ്‌ട്രേഡ് പോസ്റ്റുകൾ ഇവിടെകെട്ടികിടക്കുന്ന അവസ്ഥയാണ് ഉള്ളത് .ഇന്നും രജിസ്‌ട്രേഡ് അയക്കാൻ വന്ന നിരവധിപേർ പോസ്റ്റ് ഓഫീസിൽ എത്തിയിട്ടുണ്ട്.