താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

കൂടരഞ്ഞി: താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. പൂവാറംതോട്‌ സ്വദേശി അഭിജിത്ത് ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ ഏതാണ്ട് – 5:45 ഓടെയാണ് സംഭവം. ബൈക്കിൽ അഭിജിത്തിനൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂവാറംതോട്ടിൽ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും, മുക്കം ഭാഗത്തു നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!