മുക്കം ഫെസ്റ്റ് 2025;ഏഴാം ദിവസത്തെ കലാസന്ധ്യ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു;മുക്കം ഫെസ്റ്റിൽ ഇന്ന് നാടകം

മുക്കം : മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന മുക്കം ഫെസ്റ്റ് 2025 ൻ്റെ ഏഴാം ദിവസത്തെ കലാസന്ധ്യ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വൈസ് ചെയർ പെഴ്സൺ ഗീതാവിനോദ് അധ്യക്ഷയായി.


ബുധനാഴ്ചത്തെ പരിപാടിയുടെ സ്പോൺസർമാരായ കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഷിബു പുതിയേടത്ത്, വൈസ് പ്രസിഡൻ്റ് പി പി ജോയി എന്നിവർ മുഖ്യാതിഥികളായി.
മുക്കം നഗരസഭ കൗൺസിലർമാരായ എം ടി വേണുഗോപാൽ,എ കല്യാണിക്കുട്ടി, തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രാജു അമ്പലത്തിങ്കൽ,മാധ്യമ പ്രവർത്തകൻ മുക്കം ബാല കൃഷ്ണൻ എന്നിവർ സംസാരിച്ചു.

വളണ്ടിയർ കമ്മിറ്റി കൺവീനർ ഇ അരുൺ സ്വാഗതവും പ്രകാശൻ അഗസ്‌ത്യൻമുഴി നന്ദിയും പറഞ്ഞു. ബാപ്പു വെള്ളിപറമ്പിൻ്റെ നേതൃത്വത്തിൽ മാപ്പിളപ്പാട് അരങ്ങേറി.മുക്കം ഫെസ്റ്റിൽ ഇന്ന് നാടകം പള്ളേയർ അരങ്ങേറും .

error: Content is protected !!