
newsdesk
മുക്കം : ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. മുക്കം കുമാരനെല്ലൂർ മുരിങ്ങംപുറായി മസ്ജിദിന് സമീപം താമസിക്കുന്ന അസം സ്വദേശിനിയായ പത്തൊൻപതുക്കാരിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത് .
ശനിയാഴ്ച രാത്രിയാണ് സംഭവം .പ്രസവവേദന അനുഭവപ്പെട്ട യുവതിയുടെ ബന്ധുക്കൾ ആംബുലൻസ് സേവനം തേടി ,എന്നാൽ യാത്രക്കിടെ വേദന രൂക്ഷമായതോടെ പ്രസവം എടുക്കാതെ മുൻപോട്ട് പോവുന്നത് അപകടം ആണെന്ന് മനസ്സിലാക്കിയതോടെ ആംബുലൻസ് ജീവനക്കാരൻ എമെർജൻസി മെഡിക്കൽ ടെക്‌നീഷൻ പി ആർ രാഗേഷിൻറെ നേതൃത്വത്തിൽ ആംബുലൻസിൽ സജീകരണങ്ങൾ ഒരുക്കി പ്രസവം എടുക്കുകയായിരുന്നു .ഡ്രൈവർ ആയ കെ ഡിജിൽ പ്രസവമൊരുക്കുന്നതിൽ എല്ലാ സഹായങ്ങളുമായി രാഗേഷിന്റെ കൂടെയുണ്ടായിരുന്നു .രാത്രി 11 മണിയോടെ ആണ് യുവതി കുഞ്ഞിന് ജന്മം നൽകിയത് . പ്രഥമശുശ്രുഷ നൽകി ഉടനെ അമ്മയെയും കുഞ്ഞിനേയും കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .