
newsdesk
മുക്കം : ഭക്ത ജനങ്ങൾ വന്നുചേരുന്ന കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾക്ക് തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു. 24 നു വ്യാഴം ( കർക്കടകം 8) കർമ്മി മനോജ് പള്ളിത്താഴത്ത് ശാന്തിയുടെ കർമികത്വത്തിൽ പുലർച്ചെ.5 മണിമുതൽ ചടങ്ങുകൾ ക്ഷേത്രസന്നിധിയിൽ നടത്തപ്പെടുന്നു
ബലിതർപ്പണത്തിനും. തിലഹോമത്തിനും. ക്ഷേത്ര ഓഫീസിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
ബുക്കിംഗ് നമ്പർ
PH. 9847490572 , 9746563879