മുക്കത്തിനടൂത്ത് പതിനഞ്ചുക്കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി

മുക്കം : മുക്കത്തിനടൂത്ത് പതിനഞ്ചുക്കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി.
ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു .പിടിയിലായ പ്രതികൾ മാതാവിന്റെ സുഹൃത്തുക്കൾ എന്ന് സംശയം .ഇനിയും കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് വിദ്യാർത്ഥിനിയുടെ മൊഴി .മറ്റു പ്രതികൾക്ക് വേണ്ടിയും മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു .

ഹൈസ്കൂൾ വിദ്യാർത്ഥിനിയായ 15 കാരിക്ക് വയർ വേദന അനുഭവപെട്ടപ്പോൾ ആശുപത്രിയിൽ പ്രവശിപ്പിച്ചപ്പോൾ ആണ് കുട്ടി 6 മാസം ഗർഭിണിയാണെന്ന് അറിയുന്നത് .തുടർന്നുള്ള അന്വേഷണത്തിൽ ആണ് മാതാവിന്റെ സുഹൃത്തുക്കളായ. ആസാം സ്വദേശി മോമൻ അലി ,മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്,യൂസുഫ് എന്നിവരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തത് .

കുട്ടിയുടെ മൊഴിപ്രകാരം കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് ലഭിച്ച വിവരം . അവരെക്കുറിച്ചു മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വിദ്യാർത്ഥിനി ഇപ്പോൾ തിരുവനന്തപുരം ചൈൽഡ് കെയറിൽ ആണ് ഉള്ളത്

error: Content is protected !!