
Local News
മുക്കം നഗരസഭയിൽ 18വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും ഒന്നാം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ നല്കിയതായി നഗരസഭാധികൃതർ വ്യക്തമാക്കി.18 ന് മുകളിൽ ആകെയുള്ള 31721 പേരിൽ കോവിഡ് ബാധിതരും, രോഗം ഭേദമായി നിശ്ചിത സമയ പരിധി പൂർത്തീകരിക്കാത്തവരും, സ്ഥലത്തില്ലാത്തവരും, ഒഴികെ മുഴുവനാളുകളും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. 126 പേർ വാക്സിൻ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. മുക്കം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാർ പി.ടി. ബാബു സമ്പുർണ വാക്സിനേഷൻ പ്രഖ്യാപനം നടത്തി.

വാക്സിനേഷൻ പകർത്തികരിക്കുന്നതിനായി മികച്ച രീതിയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരേയും, ആശാ വർക്കർമാരെയും, ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദ്നി അധ്യക്ഷത വഹിച്ചു. പ്രജിത പ്രദീപ്, ഇ. സത്യനാരായണൻ, അശ്വതി സനൂജ്, നികുഞ്ജo വിശ്വൻ, ഡോ.മായ, ഡോ.നൗഷാദ്, എച്ച്.ഐ. ശ്രീജിത്ത്, ഷൈനി എന്നിവർ സംബന്ധിച്ചു.
Good