പതിനാലാം വയസ്സിൽ അഭിനയിച്ച രംഗം പോൺ സൈറ്റിൽ; പരാതിയുമായി നിയമവിദ്യാർഥിനി

Report: Web Desk

താൻ അഭിനയിച്ച സിനിമയിലെ രംഗം യൂട്യൂബിലും പോൺ സൈറ്റിലും പ്രചരിപ്പിചെന്ന പരാതിയുമായി നിയമവിദ്യാർഥിനി. പതിനാലാം വയസ്സിൽ താൻ അഭിനയിച്ച ഫോർ സെയിൽ എന്ന സിനിമയിലെ രംഗങ്ങളാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. തന്റെ പതിനാലാം വയസ്സിലാണ് ഫോർ സെയിൽ എന്ന സിനിമയിൽ അഭിനയിച്ചതെന്ന് സോനാ എം എബ്രഹാം വെളിപ്പെടുത്തി.

താൻ ആ സിനിമ അഭിനയിച്ചതോടെ ആത്മഹത്യയുടെ വക്കിൽ എത്തിയെന്നും, എന്നാൽ അത് ചെയ്തില്ലെന്നും വീഡിയോ ഇത്തരം സൈറ്റുകളിൽ നിന്നും ഒഴിവാക്കാൻ വേണ്ടി എല്ലാം നിയമ സ്ഥാപനങ്ങളെയും താനും കുടുംബവും സമീപിച്ചിരുന്നു എന്നും സോന പറഞ്ഞു. എന്നാൽ നിയമപാലകരിൽ നിന്നും തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും സോന പറഞ്ഞു.

ഫോർ സെയിൽ എന്ന ചിത്രം സ്ത്രീവിരുദ്ധ നിറഞ്ഞതും അതിനെ ഗ്ലോറിഫൈ ചെയ്യുന്നതുമാണ്, തനിക്കതിൽ അഭിനയിക്കേണ്ടി വന്നതിൽ ഇന്ന് ഖേദിക്കുന്നുവെന്നും സോനാ അഭിപ്രായപ്പെട്ടു. സഹോദരി നശിപ്പിക്കപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന നായികയുടെ വേഷം നടി കാതൽ സന്ധ്യയാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.

error: Content is protected !!