
newsdesk
കോഴിക്കോട്: നാടിനൊപ്പം നന്മയോടൊപ്പം എന്ന മുദ്രാവാക്യവുമായി ജനപക്ഷ രാഷ്ട്രീയവും വികസന നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കാൻ എം.കെ.രാഘവൻ എം.പി നയിക്കുന്ന ‘ ജനഹൃദയ യാത്ര’ നാളെ മുതൽ ഒമ്പതു വരെ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ പര്യടനം നടത്തും.
ഒന്നിന് രാവിലെ ഒമ്പതിന് കൊടുവള്ളി നിയോജകമണ്ഡലത്തിലെ കട്ടിപ്പാറയിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് എം.കെ.രാഘവൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.കോളിക്കൽ, തച്ചംപൊയിൽ, താമരശ്ശേരി, കൂടത്തായി, ഓമശ്ശേരി ടൗൺ, മാനിപുരം, കരുവൻപൊയിൽ, കൊടുവള്ളി, വട്ടോളി, കച്ചേരിമുക്ക്, പൈമ്പാലശ്ശേരി, ചെറുവലത്ത് താഴം എന്നിവിടങ്ങളിൽ പര്യടനം നടത്തി നരിക്കുനിയിൽ വൈകിട്ട് ഏഴിന് സമാപിക്കും. സമാപന സമ്മേളനം ഡോ.എം.കെ .മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
മാർച്ച് രണ്ടിന് ബാലുശ്ശേരി നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും. കൂരാചുണ്ടിൽ സണ്ണി ജോസഫ് എം.എൽ.എ യാത്ര ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട് 6.30 ന് അത്തോളി അങ്ങാടിയിൽ രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും.മാർച്ച് മൂന്നിന് കുന്ദമംഗലം നിയോജക മണ്ഡലത്തിൽ പര്യടനം നടത്തുന്ന യാത്ര രാവിലെ കാരന്തൂരിൽ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട് എഴിന് പന്തീരാങ്കാവിൽ എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.മാർച്ച് അഞ്ചിന് എലത്തൂർ നിയോജക മണ്ഡലത്തിലെ പര്യടനം രാവിലെ ഒമ്പതിന് പുതിയാപ്പയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത് ഉദ്ഘാടനം ചെയ്യും. 5.30 ന് സമാപന സമ്മേളനം കക്കോടി ബസാറിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.
മാർച്ച് ആറിന് ബേപ്പൂർ നിയോജകമണ്ഡലത്തിലെ പര്യടനം രാവിലെ ഒമ്പതിന് ബേപ്പൂരിൽ ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30 ന് രാമനാട്ടുകരയിൽ സമാപന സമ്മേളനം എം.സി. മായിൻ ഹാജി ഉദ്ഘാടനം ചെയ്യും. മാർച്ച് ഏഴിന് കോഴിക്കോട് നോർത്തിലെ പര്യടനം മൂഴിക്കലിൽ കെ.സി. അബു ഉദ്ഘാടനം ചെയ്യും. വൈകിട്ട് എട്ടിന് മുതലക്കുളം മൈതാനിയിൽ നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.പര്യടനത്തിന്റെ സമാപന ദിവസമായ മാർച്ച് ഒമ്പതിന് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ പര്യടനംരാവിലെ ഒമ്പതിന് കോവൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്യും വൈകിട്ട് ചക്കുംകടവിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.