മുഖ സാദൃശ്യമുള്ള പെൺകുട്ടിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു ; പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി

ആലപ്പുഴ: തന്റെ മുഖ സാദൃശ്യമുള്ള പെൺകുട്ടിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മീനു സജീവ്. പ്രവാസിയായ വള്ളിക്കുന്ന് സ്വദേശി വാട്സാപ്പിൽ വീഡിയോ അയച്ചെന്ന് ചൂണ്ടിക്കാണിച്ച് ആലപ്പുഴ എസ് പിക്ക് പരാതി നൽകി.

പ്രവാസിയുടെ ഭാര്യ അശ്ലീല വീഡിയോ തന്റെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തെന്നും യുവതി ആരോപിക്കുന്നു. ആദ്യം വള്ളിക്കുന്നം പൊലീസിലായിരുന്നു പരാതി നൽകിയത്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് എസ് പിക്ക് പരാതി നൽകിയതെന്നും മീനു ഒരു മാദ്ധ്യമത്തോട് പറഞ്ഞു.സ്ത്രീകൾ സൈബറിടങ്ങളിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അതുകൊണ്ടാണ് താൻ പരസ്യമായി പ്രതികരിച്ചതെന്നും അവർ വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും മീനു കൂട്ടിച്ചേർത്തു.

error: Content is protected !!