വന്യജീവി ആക്രമണം: സോളര്‍ വേലികളും ആന മതിലുകളും അപര്യാപ്തമെന്ന് മന്ത്രി

Web Desk

വന്യജീവി ആക്രമണം ചെറുക്കാന്‍ വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന സോളര്‍ വേലികളും ആന മതിലുകളും അപര്യാപ്തമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇവയുടെ വിസ്തൃതി വര്‍ധിപ്പിക്കും. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കൂട്ടുമെന്നും വനം മന്ത്രി നിയമസഭയില്‍ പറഞ്ഞു. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിനായി തദ്ദേശ, വനം വകുപ്പുകൾ സംയുക്തമായി പദ്ധതി ആവിഷ്കരിച്ചതായും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുകൾ വൈദ്യുത വേലി നിർമിക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

error: Content is protected !!