മെലോഡിയ’ സപ്ലിമെൻറ് പ്രകാശനം ചെയ്തു

മുക്കം. മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി പ്രസിദ്ധീകരിച്ച സപ്ലിമെൻറ് പ്രകാശനം ചെയ്തു. മെലോഡിയ സപ്ലിമെന്റ് സ്വാഗതസംഘം ചെയർപേഴ്സൺ ദിവ്യ ഷിബു പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഫൈസൽ കൊടിയത്തൂരിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു.മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ്തി ടി മുഖ്യാതിഥിയായിരുന്നു.

ജനറൽ കൺവീനർ ബിജു എം എസ്, ജോയിന്റ് ജനറൽ കൺവീനർ സുധീർ മാസ്റ്റർ, ഹെഡ്മാസ്റ്റർ ഫോറം പ്രസിഡൻറ് സിബി കുര്യാക്കോസ്, വെൽഫെയർ കമ്മിറ്റി ചെയർമാൻ ഷംലൂലത്ത്,സപ്ലിമെന്റ് മാനേജിംഗ് എഡിറ്റർ അബ്ദുൽ ഹക്കീം പി കെ, സപ്ലിമെൻറ് കോ ഓർഡിനേറ്റർ അബ്ദുൽ മജീദ് എള്ളങ്ങൽ, പി ടി എ പ്രസിഡൻറ് ഫസൽ ബാബു, റഫീഖ് കൊടിയത്തൂർ, പ്രിൻസിപ്പൽസ് ഫോറം കൺവീനർ ഷക്കീബ് കീലത്ത്,ഹൈസ്കൂൾ ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സജി ജോൺ, ഹെഡ് മാസ്റ്റേഴ്സ് ഫോറം ട്രഷറർ ഷമീർ നെല്ലിക്കാപറമ്പ് ,മുജീബ് റഹ്മാൻ പി സി, ഷെറീന ബി, ഹംസ പി പി, വഹീദ കെ, ഖൈറുന്നിസ ടീച്ചർ, ഷംനബി ടീച്ചർ, ഷമീമ ആനയംകുന്ന്, മജീദ് പുളിക്കൽ, അലി അബ്ദുറസാഖ്, നിസാം കാരശ്ശേരി, മൊയ്തീൻ കോയ ടി, ഫൈസൽ പാറക്കൽ, അബ്ദുൽ ജബ്ബാർ മാസ്റ്റർ, സ്വാഗതസംഘം ഭാരവാഹികൾ, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!