അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചു മുക്കത്തേക്ക് കടത്തുകയായിരുന്ന 93 ഗ്രാം എംഡിഎംഎയുമായി മുക്കം സ്വദേശി മുത്തങ്ങയിൽപിടിയിൽ

newsdesk

ബംഗ്ലുരുവിൽ നിന്നും മുക്കത്തേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നുമായി മുക്കം സ്വദേശി കെ.കെ ഷർഹാനാണ് എക്സൈസിൻ്റെ പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച കടത്താനായിരുന്നു ശ്രമം.

രാത്രി എഴ് മണിയോടെയെത്തിയ കെഎസ്ആർടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലില്‍ എംഡിഎംഎ കണ്ടെത്തിയത്. ഈ അടുത്ത കാലത്ത് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ പിടിക്കുന്ന വൻ എംഡിഎംഎ വേട്ടയാണിത്.

error: Content is protected !!