മാവൂർ മഹ്ളറ Q- Fest ഫെബ്രുവരി – 8 ന്

മാവൂർ:മഹ്ളറ അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ഖുർആൻ ഫെസ്റ്റിവൽ ഫെബ്രുവരി 8 ന് മഹ്ളറ KVA ഓഡിറ്റോറിയത്തിൽ നടക്കും. വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഖിറാഅത്ത്, ഹിഫ്ള് തുടങ്ങിയ പത്തിന മത്സരങ്ങൾ നടക്കും.

ഖുർആനും ശാസ്ത്രവും എന്ന് വിഷയത്തിൽ പ്രമുഖ പണ്ഡിതൻ സിബഅത്തുള്ള സഖാഫി വേങ്ങര സംസാരിക്കും. വൈകിട്ട് 4 :30ന് നടക്കുന്ന സമാപന പരിപാടിയിൽ മൂന്ന് വിദ്യാർത്ഥികളുടെ ഹിഫ്ള് പൂർത്തീകരണം നടക്കും. സയ്യിദ് മഷ്ഹൂർ തങ്ങൾ വാവാട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

പ്രസിഡണ്ട് സയ്യിദ് ഹസൻ ബുഖാരി ജനറൽ സെക്രട്ടറി എം മുഹമ്മദലി മാസ്റ്റർ വൈസ് പ്രസിഡന്റ് SAI ബുഖാരി തങ്ങൾ ജോയിന്റ് സെക്രട്ടറി പിസി അബ്ദുല്ല മാസ്റ്റർ, അക്കാഡമി പ്രിൻസിപ്പൽ ഹാഫിള് മുഹമ്മദ്‌ അജ്മൽ സഖാഫി, മുസ്ലിം ജമാഅത്ത് നേതാക്കളായ സലിം മാസ്റ്റർ കുറ്റിക്കടവ്, മൊയ്തീൻകുട്ടി ചെറൂപ്പ മൊയ്തീൻ മുസ്ലിയാർ, പൈങ്ങാട്ട് അബ്ദുറഹ്മാൻ സഈദ് എളമരം സലാം പുൽകണ്ടി സ്രാമ്പിക്കൽ മുഹമ്മദ് അബ്ദുറഹ്മാൻ മാസ്റ്റർ കുറ്റിക്കടവ് സലാം മാസ്റ്റർ,സിറാജ് സഖാഫി തുടങ്ങിയവർ ചേർന്ന് Q-Fest പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും നടത്തി.

error: Content is protected !!