സംസ്ഥാന സ്‌കൂള്‍ കായിക മേള ഇത്തവണ കോഴിക്കോട്; ഒക്ടോബര്‍ 24 മുതല്‍ 29വരെ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 24 മുതല്‍ 29 വരെ കോഴിക്കോട് നടക്കും. 14, 17, 19 കാറ്റഗറികളിലായാണ് മത്സരം നടക്കുന്നത്. എന്‍.ഐ.ടി ഗ്രൗണ്ട് മുഖ്യ വേദിയാകും. 10,000 ത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

കായികമേളയുടെ സംഘാടക സമിതിയുടെ ഉദ്ഘാടനം ഈ മാസം ആറാം തിയ്യതി വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ നിര്‍വഹിക്കും. 11 വര്‍ഷത്തിനുശേഷമാണ് കോഴിക്കോട് കായികമേളയ്ക്ക് വേദിയാകുന്നത്.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരമാണ് വേദിയായത്. 1825 പോയിന്റോടെ തിരുവനന്തപുരമാണ് സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. അത്ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്ലറ്റിക്‌സ് മത്സരത്തിന്റെ അവസാനം 4×100 മീറ്റര്‍ റിലേയയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കള്‍ ആക്കിയത്. ഒരു മീറ്റ് റെക്കോര്‍ഡ് അടക്കം മൂന്നു സ്വര്‍ണമാണ് റിലേയില്‍ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!