ആധുനിക ശൈലിയിൽ നവീകരിച്ച മാർടെക്സ് വെഡിംഗ് സെൻ്റെർ ഉദ്ഘാടനത്തിൻ്റെ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു

മുക്കം : കേരളത്തിൽ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വസ്ത്ര വ്യാപാര കേന്ദ്രമായ മാർടെക്സ് വെഡിംഗ്‌സെൻ്റർ, സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമുള്ള എക്സ്ക്ല്യുസിവ് സെക്ഷനുകളോടെ ആധുനിക ശൈലിയിൽ നവീകരിച്ച് 2026 മാർച്ച് 12 ന് നാടിനു സമർപ്പിക്കും .

പ്രസ്തുതപരിപാടിയുടെ ബ്രോഷർ പ്രകാശനം കോഴിക്കോട് ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് മില്ലി മോഹൻ നിർവ്വഹിച്ചു. മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് ബാബു പൈക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് സെബാസ്റ്റ്യൻ വാഴെ പറമ്പിൽ , റോബർട്ട് നെല്ലിയ്ക്കത്തെരുവിൽ, ഫ്രാൻസിസ് സാലസ്, ഹനീഫ ആ ച്ചപ്പറമ്പിൽ,ഷറീന കിളിയണ്ണി , നീന ജോഫി, സുലൈഖ അടുക്കത്ത്, ജോർജ്ജ് പാറെ കുന്നത്ത് സംഘം സിക്രട്ടറി പ്രശാന്ത് കുമാർ പി.എൻ, പ്രസാദ് തോമസ് ബഷീർ ചൂരക്കാട്ട് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!