ജോലി കഴിഞ്ഞ് വരവേ കാല്‍തെറ്റി വീണു; മധ്യവയസ്‌കൻ കിണറ്റില്‍ മരിച്ച നിലയില്‍

Web Desk

പെണ്ണുക്കരയില്‍ മധ്യവയസ്‌കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പെണ്ണുക്കര ജ്യോതി ഭവനില്‍ ഓമനക്കുട്ടന്‍ നായര്‍ (57) ആണ് മരിച്ചത്. രാവിലെ വീടിനു സമീപമുള്ള പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കാല്‍തെറ്റി വീണതാകാമെന്ന് കരുതുന്നു. വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചെങ്ങന്നൂരില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു.

error: Content is protected !!