രോഗിയായ സുഹൃത്തിനെ കാണാനായി ഹോസ്പിറ്റലിൽ എത്തി ; കാന്റീന്റെ സമീപത്തുവെച്ച് ഷോക്കേറ്റു തിരുവമ്പാടി സ്വദേശി മരിച്ചു

തിരുവമ്പാടി : രോഗിയായ സുഹൃത്തിനെ കാണാനായി ഹോസ്പിറ്റലിൽ എത്തി , കാന്റീന്റെ സമീപത്തുവെച്ച് ഷോക്കേറ്റു തിരുവമ്പാടി സ്വദേശി മരിച്ചു
കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ കാന്റീനിന്റെ സമീപത്തു വെച്ചാണ് അപകടം .തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്
ഇന്നലെ രാത്രി 10.30 ഓടെ ആണ് സംഭവം .തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു .
ഹോസ്പിറ്റലിലെ സുരക്ഷാവീഴ്ചയാണ് അപകടകാരണം എന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു .
അതേ സമയം എന്താണ് സംഭവിച്ചത് കൃത്യമായി അറിയില്ലെന്ന് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു .
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു .

error: Content is protected !!