മലയോര ഹൈവേ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ബിജെപി

കേരള മുഖ്യമന്ത്രി ഉൽഘാടനം ചെയ്ത മലയോര ഹൈവേ കേരളം കണ്ട ഏറ്റവും വലിയ പൊതുമരാമത്ത് അഴിമതി ആണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ ദേവദാസ് മാസ്റ്റർ പറഞ്ഞു .

മലയോര ഹൈവേ കോടഞ്ചേരി മുതൽ കക്കാടംപൊയിൽ റീച്ച് 34 km ദൂരം നിർമാണം പൂർത്തിയാക്കിയപ്പോൾ 27 km ആയി ചുരുങ്ങുകയും ടെൻഡർ നടപടി ആരംഭിച്ചപ്പോൾ 34 km ദൂരത്തിനു 144 കോടി ഉണ്ടായിരുന്നത് ഹൈവേ പൂർത്തിയായപ്പോൾ 27 km ന് 221 കോടി രൂപ ചിലവായതായും കണക്കുകൾ സൂചിപ്പിക്കുന്നു.
മലയോര ജനത റോഡിന് വേണ്ട സ്ഥലം എത്ര ആണോ എത്രയും ഒരു നയാ പൈസ പോലും ആവശ്യപ്പെടാതെ വിട്ടുകൊടുക്കുകയുംപിഡബ്ല്യൂഡി എറ്റെടുക്കുകയും റോഡ് സർവേ നടത്തി മഞ്ഞ കുറ്റികൾ നാട്ടുകയും ചെയ്തു . ഏന്നാൽ ഹൈവേ കടന്നു പോകേണ്ട ജനം വിട്ടുകൊടുത്ത സ്ഥലം ബാഹ്യ ശക്തികളുടെ സമർദ്ദത്താൽ ഏഴര കിലോമീറ്റർ സ്ഥലം റോഡ് നിർമ്മിക്കാതെ നിലവിൽ കേന്ദ്ര സർക്കാരിൻ്റെ ഫണ്ടിൽ നിർമ്മിച്ച റോഡ് വഴി ആകുകയും ചെയ്തു . ഇതു വഴി ഏകദേശം 80 കോടി രൂപ ആണ് നിർമ്മാണ ചെലവിൽ ലാഭം ഏന്നാൽ സംസ്ഥാന സർക്കാർ കരാർ തുക വർധിപ്പിച്ചു കൊടുത്ത് അഴിമതി നടത്തിയിരിക്കുന്നു .

ഈ സാഹചര്യത്തിൽ മലയോര ഹൈവേ നിർമാണത്തിൽ വ്യാപക ക്രമക്കേടുകൾ ഉണ്ടെന്നും അന്വേഷണം അവിശ്യപെട്ടുകൊണ്ടും ഭാരതീയ ജനതാ പാർട്ടി പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ്‌ ടി ദേവദാസ് മാസ്റ്റർ സ്ഥലം സന്ദർശിച്ചു . പരാതിക്കാരനായ തിരുവമ്പാടി സ്വദേശിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു .നിയമ നടപടികളുമായി മുൻപോട്ട് പോകുന്നുണ്ടെന്നും 80 കോടിയിൽ അധികം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു

error: Content is protected !!