മലയന്‍കുഞ്ഞ് ട്രെയ്‌ലര്‍ പുറത്ത്

Entertainment Desk

മലയന്‍കുഞ്ഞ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ഒരു സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് മലയന്‍കുഞ്ഞെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. മലയന്‍കുഞ്ഞ് സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്.

മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രം 2022 ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തും.

error: Content is protected !!