മലബാർ ദന്താശുപത്രിയുടെ പുതിയ സംരംഭമായ ഓസ്റ്റിയോൺ സ്‌മൈൽ ഡിസൈനിങ് സെന്റർ മുക്കത്ത് പ്രവർത്തനം ആരംഭിച്ചു

മുക്കം : ദന്ത ക്രമീകരണ രംഗത്ത് 15 വർഷത്തെ സേവന പാരമ്പര്യമുള്ള മലബാർ ദന്താശുപത്രിയുടെ പുതിയ സംരംഭമായ ഓസ്റ്റിയോൺ സ്‌മൈൽ ഡിസൈനിങ് സെന്റർ മുക്കത്ത് പ്രവർത്തനം ആരംഭിച്ചു .പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന ചർച്ച്‌ വികാരി ഫാദർ തോമസ് നാഗ പറമ്പിൽ ഉദ്ഘാടനം ചെയ്തു .

2011ൽ മുക്കത്ത് ആരംഭിച്ച മലബാർ ദന്താശുപത്രിയുടെ കോസ്‌മെറ്റിക് പർപ്പസിനായി ആരംഭിച്ച ഏറ്റവും പുതിയ സംരംഭമാണ് മലബാർ ഓസ്റ്റിയോൺ സ്‌മൈൽ ഡിസൈനിങ് സെന്റർ.ഏതൊരു സാധാരണക്കാരനും അനുയോജ്യമായചിലവിൽ ആണ് ഇവിടെ ട്രീറ്റ് മെന്റ് നടത്തുന്നത് എന്നു മാനേജ്‌മന്റ് അറിയിച്ചു .സാധാരണ ഡെന്റൽ ട്രീറ്റ്മെന്റിനോടൊപ്പം സ്‌മൈൽ ഡിസൈനിങ് ,അലൈനേഴ്‌സ് ,ഇമ്പ്ലാൻറ് തുടങ്ങിയ അത്യാധുനിക ട്രീട്മെന്റുകൾ ഏതൊരു സാധാരണക്കാരനും ഉതകുന്ന രീതിയിൽ സ്ഥാപനത്തിൽ ചെയ്തു കൊടുക്കുന്നുണ്ടെന്നും വിദഗ്ധരായ നിരവധി ഡോക്ടർമാരുടെ സേവനം മലബാറിൽ ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു .

ഏതു പ്രായക്കാർക്കുമുള്ള ദന്ത ക്രമീകരണ ചികിത്സ EMI സൗകര്യത്തിൽ ഇവിടെ ലഭ്യമാണ് .കുട്ടികൾക്കായി കുട്ടികളുടെ സ്പെഷ്യലിസ്റ്റിന്റെ സേവനവും മലബാറിൽ ലഭ്യമാണെന്ന് മാനേജ്മെന്റ്റ് അറിയിച്ചു
ബുക്കിങ് :9539321311

error: Content is protected !!