‘കാർ‌ഗിലിനു ശേഷം നേരിട്ട വലിയ വെല്ലുവിളി; അർ‌ജുനെ തിരയാൻ ആർഎഫ് വിദ്യ, ഇന്ത്യയിൽ ആദ്യം’

കോഴിക്കോട് ∙ കാർഗിൽ യുദ്ധത്തിനു ശേഷം ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ദൗത്യമായിരുന്ന അർജുനെ കണ്ടെത്താൻ ഷിരൂരിൽ നടത്തിയതെന്ന് മേജർ ജനറൽ (റിട്ട.) എം. ഇന്ദ്രബാലൻ. ഇന്ത്യയിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യകൾ ഷിരൂരിൽ ഉപയോഗിച്ചുവെന്നും ഇന്ദ്രബാലൻ പറഞ്ഞു.

അർജുനെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള സിഗ്നൽ പരിശോധനയ്ക്കുൾപ്പെടെ നേതൃത്വം നൽകിയത് ഇന്ദ്രബാലനായിരുന്നു. പല പ്രതിസന്ധികളും നേരിട്ടെങ്കിലും അതെല്ലാം മറികടന്ന് ലക്ഷ്യത്തിലെത്താൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!