സ്ഥലം കുറഞ്ഞെന്ന പേരിൽ തര്‍ക്കം; വയനാട്ടിൽ ഗൃഹനാഥനെ സഹോദരൻ കുത്തി പരിക്കേൽപ്പിച്ചു

newsdesk

മാനന്തവാടി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥന് കുത്തേറ്റു. തൃശ്ശിലേരി മോട്ടയിലെ മരോട്ടിവീട്ടില്‍ മാര്‍ട്ടിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ തോമസ് എന്ന കുഞ്ഞ് ആണ് ആക്രമിച്ചതെന്നാണ് വിവരം.

വയറില്‍ കുത്തേറ്റ മാര്‍ട്ടിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുനെല്ലി പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഭൂമി സംബന്ധിച്ച സര്‍വ്വേയില്‍ തോമസിന് സ്ഥലം കുറഞ്ഞെന്ന കാരണത്താലാണ് ആക്രമണമെന്നാണ് ലഭിച്ച വിവരം.

error: Content is protected !!