തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളെ ഭീതിയിലാക്കിയ പെരുമ്പാമ്പിനെ ഫോറസ്ട്രി വോളന്റിയറായ യുവാവ് സാഹസികമായി പിടികൂടി.

newsdesk

തലയോലപ്പറമ്പ്: തൊഴിലുറപ്പ് ജോലിക്കിടെ പുരയിടത്തിൽ പണിയെടുത്ത തൊഴിലാളികളെ ഭീതിയിലാക്കിയ പെരുമ്പാമ്പിനെ ഒടുവിൽ ഫോറസ്ട്രി വോളന്റിയറായ യുവാവ് സാഹസികമായി പിടികൂടി.തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പുത്തൻ മഠത്തിൽ രാജേന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള പുരയിടം വൃത്തിയാക്കുന്നതിനിടെയാണ് ഭീമൻ പെരുമ്പാമ്പിനെ കണ്ടത്.

സംഭവമറിഞ്ഞ്മൃഗസ്നേഹിയും,പാറമ്പുഴ സോഷ്യൽ ഫോറസ്ട്രി വോളന്റിയറുമായ പെരുവ കാരിക്കോട് സ്വദേശി ശ്രീകാന്ത് ഉടൻ സ്ഥലത്തെത്തി സാഹസികമായി പമ്പിനെ പിടികൂടുകയായിരുന്നു. വലിയ ചാക്കിലാക്കിയ ഭീമൻ പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.

error: Content is protected !!