ബൈക്കിൽ ലിഫ്റ്റ് ചോദിച്ചയാളെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

newsdesk

തിരുവനന്തപുരം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ചയാളെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശി നിധീഷാണ്(23) അറസ്റ്റിലായത്. കാഞ്ഞിരംപാറ ജങ്ഷനു സമീപം ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം.

വട്ടിയൂർക്കാവ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാച്ചാണി സ്വദേശി ജലീൽ ജബ്ബാറിനാണ് പരിക്കേറ്റത്. നഗരത്തിലെ തിയേറ്ററിൽ സിനിമ കണ്ടശേഷം വാഹനം കിട്ടാതെ നടന്ന് ജലീൽ വീട്ടിലേക്കു പോകുകയായിരുന്നു. ഇതിനിടയിൽ ബൈക്കിലെത്തിയ നിധീഷിനോട് ലിഫ്റ്റ് ചോദിച്ചു.

ഇത് നിധീഷിന് ഇഷ്ടമായില്ല. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രതി ജലീലിനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തിയശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

error: Content is protected !!