കളമശേരിയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി

Web Desk

ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചു കയറി. പാലക്കാട്ടുനിന്നു സിമന്റുമായി ചേർത്തലയിലേയ്ക്കു പോകുകയായിരുന്ന ലോറി കളമശേരിയിലാണ് അപകടത്തിൽ പെട്ടത്. ഞാലകം ജുമാ മസ്ജിദിനും കളമശ്ശേരി നഗരസഭയ്ക്കും സമീപത്തുള്ള മെട്രോ തൂണിലേക്കാണ് ലോറി ഇടിച്ചുകയറിയത്. പുലർച്ചെ 4:30 നാണ് അപകടം. ഡ്രൈവർ ആലത്തൂർ സ്വദേശി ഷമീർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

error: Content is protected !!