ലോറിയില്‍ നിന്ന് വഴിയിലേക്ക് മദ്യക്കുപ്പികള്‍; വാരിയെടുത്ത് നാട്ടുകാര്‍

Web Desk

മദ്യം കയറ്റി എത്തിയ ചരക്കു ലോറി ഫറോക്ക് പഴയ പാലത്തിൽ ഇടിച്ചു. അൻപതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം . കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്. ലോറി നിർത്താതെ പോയതിനു പിന്നാലെ മദ്യകെയ്‌സുകള്‍ പൊട്ടി കുപ്പികള്‍ വഴിയില്‍ ചിതറിക്കിടക്കുന്നത് വിഡിയോയിലുണ്ട്. തുടർന്ന് നാട്ടുകാർ മദ്യക്കുപ്പികൾ എടുത്തു കൊണ്ടുപോയി. അവശേഷിച്ച മദ്യക്കുപ്പികൾ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അനധികൃത മദ്യക്കടത്താണെന്നാണ് സംശയം.

error: Content is protected !!