ലോൺ എഴുതി തള്ളാൻ ബാങ്കേഴ്‌സ് സമിതിയെ സമീപിച്ച് കുടുംബശ്രീ

കൽപ്പറ്റ: വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ലോൺ എഴുതി തള്ളാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയെ സമീപി ച്ച് കുടുംബശ്രീ മിഷൻ. ചുരൽമലയിലും മുണ്ടക്കൈയിലുമായി 3.66 കോടി രൂപയാണ് വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ബാങ്കുകൾക്ക് നൽകാനുള്ളത്. മേഖലയിലെ കുടുംബശ്രീക്ക് കീഴിലുള്ള മുഴുവൻ മൈക്രോ സംരംഭങ്ങളും ഉരുൾപൊട്ടലോടെ ഇല്ലാതായ പശ്ചാത്തലത്തിലാണ് നീക്കം.

ഉരുൾ കവർന്ന മുണ്ടക്കൈയിലും ചൂരൽമലയിലുമായി ആകെ ഉണ്ടായിരുന്നത് 62 കുടുംബശ്രീ അയൽക്കൂട്ടങ്ങളാണ്. 685 പേരായിരുന്നു അംഗങ്ങൾ. ഉരുൾപൊട്ടലിൽ 47 അംഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. ലിങ്കേജ് ലോൺ ഉൾപ്പെടെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഉണ്ടായിരുന്ന കടബാധ്യത 3.66കോടി രൂപയായിരുന്നു.

ഇതിനു പുറമേ കുടുംബശ്രീ മൈക്രോ സംരംഭങ്ങളും ബാങ്കു കളിൽ പണം തിരിച്ചടയ്ക്കാനുണ്ട്. പക്ഷെ ആകെ ഉണ്ടായിരുന്ന 18 സംരംഭങ്ങളിൽ ഒന്നുപോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബാങ്കുകൾ വായ്പ‌ എഴുതി തള്ളണം എന്ന ആവശ്യവുമായി കുടുംബ ശ്രീ മിഷൻ സംസ്ഥാനതല ബാങ്കേഴ്സ‌് സമിതിയെ സമീപിച്ചത്. അതേസമയം ക്യാമ്പുകളിൽ നിന്നു വാടക വീടുകളിലേക്ക് ഉൾപ്പെടെ മാറിയ കുടുംബശ്രീ അംഗങ്ങൾക്ക് സംരംഭം തുടങ്ങാനായി അടിയന്തര സഹായം എന്ന നിലയിൽ കുടുംബശ്രീ കമ്മ്യൂണിറ്റി ഇൻവെസ്റ്റ്മെന്റ് ഫണ്ടി ലേക്ക് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ദുരന്ത ബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന സ്ഥലങ്ങളിൽ തൊഴിൽ ഉറപ്പ്വരുത്താനുള്ള പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ.

error: Content is protected !!