newsdesk
നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച കെഎസ്ഇബിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഐഒഎസ്/ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ബില്ലുകള്‍ ഒരുമിച്ച് അടക്കാം, ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാം, രജ്സിറ്റര്‍ ചെയ്യാതെ ക്വിക്ക് പേ തുടങ്ങി നിരവധി സൗകര്യങ്ങളാണ് പുതിയ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പുതുമകള്‍ ഇവയാണ്
- ബില്ലുകള്‍ ഒരുമിച്ചടയ്ക്കാം
രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കാം. കണ്‍സ്യൂമര്‍ നമ്പരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബില്‍, പെയ്‌മെന്റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാനും അവസരമുണ്ട്.
- ക്വിക്ക് പേ, രജിസ്റ്റര്‍ ചെയ്യാതെ തന്നെ.
ആപ്പ്‌ലില്‍ ലോഗിന്‍ ചെയ്യാതെ തന്നെ13 അക്ക കണ്‍സ്യൂമര്‍ നമ്പരും മൊബൈല്‍ ഒ ടി പിയും രേഖപ്പെടുത്തി അനായാസം പെയ്‌മെന്റ് ചെയ്യാം
- ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാം
വൈദ്യുതി സംബന്ധമായ പരാതികള്‍ തികച്ചും അനായാസം രജിസ്റ്റര്‍ ചെയ്യാം
- രജിസ്റ്റര്‍ ചെയ്യാം, വിവരങ്ങളറിയാം
ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്‌കണക്ഷന്‍ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കാന്‍ ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും രജിസ്റ്റര്‍ ചെയ്യാം.
- സേവനങ്ങള്‍ വാതില്‍പ്പടിയില്‍
രജിസ്റ്റര്‍ ചെയ്യാം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫെയ്‌സ് മാറ്റം, പോസ്റ്റ് മാറ്റിയിടല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍
- ബില്‍ കാല്‍ക്കുലേറ്റര്‍
ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബില്‍ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ് ഒഴിവാക്കാം.