ബാലുശ്ശേരി,കാക്കൂരിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ചു നിരവധിപേര്‍ക്ക് പരുക്ക്

ബാലുശ്ശേരി:കാക്കൂര്‍ പോലീസ് സ്റ്റേഷന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടുവളപ്പിലെ മതിലിലേക്ക് ഇടിച്ചു നിരവധി പേർക്ക് പരുക്ക്.കുറുമ്പൊയില്‍- ബാലുശ്ശേരി- കോഴിക്കോട് റൂട്ടിലോടുന്ന ഇത്തിഹാദ് ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. ഒരു സ്ത്രീയടക്കം നിരവധി പേര്‍ക്ക് പരുക്കുപറ്റി. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെ
കാക്കൂകുഴിയില്‍ അയിഷ മന്‍സില്‍ അബൂബക്കൂറിന്റെ വീടിന്റെ മതിലാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെങ്ങ്, മാവ് എന്നിവ മുറിഞ്ഞ് വീണു. മരം മുറിഞ്ഞു തൊട്ടടുത്ത കടയുടെ മുകളിൽ പതിച്ചു. എഎസ്ഐ കെ.കെ.ലിനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അമിത വേഗതയാണ് അപകടകാരണമായതെന്ന് ബസ് യാത്രക്കാർ പറയുന്നു.

error: Content is protected !!