NEWSDESK
മുക്കം∙ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങി മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാൽ. നാട്ടുകാർ ജല അതോറിറ്റിയുടെ ഓഫിസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ ആനപ്പാറ ഉച്ചക്കാവ് റോഡിലാണ് പെപ്പ് പൊട്ടിയത്. മഴക്കാലത്ത് വരെ കുടിവെള്ള ക്ഷാമം നേരിടുന്ന താന്നിക്കൽതൊടിക, ആനപ്പാറ, കുവ്വപ്പാറ പ്രദേശങ്ങളിലേക്ക് ജല വിതരണത്തിനുള്ള പൈപ്പാണിത്. വെളളം മൂലം റോഡും തൊട്ടടുത്ത പറമ്പുകളിലെ കൃഷികളും നശിക്കുന്ന അവസ്ഥയാണ്.