NEWSDESK
കൊടുവള്ളി∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പൊയിലങ്ങാടിയിലാണു സംഭവം. മകനെ ജോലി സ്ഥലത്തേക്ക് യാത്രയാക്കുന്നതിനു പുലർച്ചെ 4.30ന് താമരശ്ശേരി കെഎസ്ആർടിസി സന്റാൻഡിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്ത പോർങ്ങോട്ടൂർ ദേവസ്വം ക്ലർക്ക് രാധാകൃഷ്ണൻ ഉണ്ണികുളം (54), മകൻ ആർ.കെ.അരുൺ ശങ്കർ (27) എന്നിവർക്കാണ് പരുക്കേറ്റത്. അരുൺ ശങ്കർ റേഡിയോ മാംഗോ ആലപ്പുഴ സ്റ്റേഷനിലെ റേഡിയോ ജോക്കിയാണ്. കാട്ടുപന്നി റോഡിനു കുറുകെ മിന്നൽ വേഗത്തിൽ വന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തലയ്ക്കും കാലിനും രണ്ടു പേർക്കും സാരമായ പരുക്കേറ്റിട്ടുണ്ട്.