
newsdesk
കോഴിക്കോട്: കോർപറേഷനിൽ യു.ഡി.എഫ് മേയർ സ്ഥാനാർഥിയായി എസ്.കെ. അബൂബക്കറും ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി ഫാത്തിമ തഹ്‌ലിയയും മത്സരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായി കോൺഗ്രസിന്റെ മില്ലി മോഹനും വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മുസ്ലിംലീഗിന്റെ കെ.കെ. നവാസും മത്സരിക്കും. എസ്.വി.മുഹമ്മദ് ഷമീല്‍ തങ്ങള്‍ കോർപ്പറേഷൻ പ്രതിപക്ഷ നേതാവാകും.
ബിജെപിയുമായി പരസ്യമായോ രഹസ്യമായോ ബന്ധം ഉണ്ടാക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ കോൺഗ്രസും ലീഗും പങ്കിട്ടെടുക്കുകയാണ് ചെയ്തത്.ലീഗിന്റെ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ യു.ഡി.എഫ്. കൗൺസിൽ പാർട്ടി ലീഡറാകും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് കവിത അരുൺ, കൗൺസിലർ പാർട്ടി ലീഡർ സ്ഥാനത്തേക്ക് പി. സക്കീർ എന്നിവരുടെ പേരുകളും മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നിർദേശിച്ചു.
ഇത്തവണ കോഴിക്കോട് കോര്‍പ്പറേഷനില്‍ 76 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് 35 യുഡിഎഫ് 28 എന്‍ഡിഎ 13 എന്നിങ്ങനെയാണ് സീറ്റ് നില. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനാണ് കോഴിക്കോട്.