ക്വാറിയില്‍ നിന്നും നിരോധിത വെടിമരുന്ന് പിടികൂടി

Local News

ക്വാറിയില്‍ നിന്നും നിരോധിത വെടിമരുന്ന് പിടികൂടി. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലും പാറ ഇന്‍ന്റോ ബ്ലാക്ക് സ്റ്റോണ്‍ ക്വാറിയില്‍ നിന്നാണ് വെടി മരുന്നുകള്‍ പിടികൂടിയത്. 75 ജലാറ്റിന്‍ സ്റ്റിക്ക്, 20 കിലോയുടെ അഞ്ച് ചാക്ക് അമോണിയം നൈട്രേറ്റ് എന്നിവയാണ് പിടികൂടിയത്. ക്വാറിടെ തൊട്ടടുത്ത സുരക്ഷിതമല്ലാത്ത വീട്ടിലായിരുന്നു വെടി മരുന്നുകള്‍ സൂക്ഷിച്ചിരുന്നത്. റൂറല്‍ എസ് പി ശ്രീനിവാസ് ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവമ്പാടി സ്റ്റേഷന്‍ ഓഫീസര്‍ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വെടി മരുന്നുകള്‍ പിടികൂടിയത്. സീനിയർ സി പി ഓ സ്വപ്നേഷ്, മനീഷ്, അനീസ് ,അനൂപ് എന്നിവർ സംഘത്തിലുണ്ടായിരുന്നു എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

error: Content is protected !!