എൻ എസ് എസ് “പ്രഭ പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

മുക്കം: കൂമ്പാറ ഫാത്തിമാബി സ്കൂളിൽ സംസ്ഥാന എൻ എസ് എസ് സെൽ വിഭാവനം ചെയ്ത “പ്രഭ പദ്ധതിയുടെ” കോഴിക്കോട് സൗത്ത് ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ഭിന്ന ശേഷിക്കാരെയും ശാരീരിക പ്രയാസം അനുഭവിക്കുന്നവരെയും ചേർത്ത് നിർത്തുന്ന പ്രഭ പദ്ധതിയുടെ ഉദ്ഘാടനം കൂടരഞ്ഞി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോർജ്ജ്‌ കുട്ടി കക്കാടം പൊയിൽ നിർവ്വഹിച്ചു.

ആറ് സ്വപ്ന ഭവന പദ്ധതി പൂർത്തീകരിച്ച എൻ എസ് എസ് യൂണിറ്റിന്റെ പ്രവർത്തനം സമൂഹത്തിന് തികച്ചും മാതൃകയാണെന്ന് വൈസ് പ്രസിഡന്റ്‌ പറഞ്ഞു. പരിപാടിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹായി പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിനുള്ള വീൽ ചെയർ വിതരണം പ്രോഗ്രാം ഓഫീസർ യഹ്‌യ എം പി, വോളന്റീർ ലീഡർമാരായ മുഹമ്മദ്‌ ജസൽ, മുഹമ്മദ്‌ നിഹാൽ, ഷഹന, ഷിദ ഫെമിൻ എന്നിവർ ചേർന്ന് സഹായി പ്രതിനിധികളായ പി ആർ ഒ അനീസ് ബാബു, മുജീബ് എന്നിവർക്ക് നൽകി നിർവ്വഹിച്ചു.

മെഡിക്കൽ കോളേജിൽ എത്തുന്ന ആയിര കണക്കിന് രോഗികൾക്ക് പ്രയോജനപ്പെടുന്ന പ്രവർത്തനമാണെന്ന് സഹായി പ്രതിനിധികൾ പറഞ്ഞു.പ്രസ്തുത പരിപാടിയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച വോളന്റീർസിനുള്ള പുരസ്‌കാര വിതരണവും എൻ എസ് എസ് വാർഷിക മോണിറ്ററിംഗ് നടപടി ക്രമങ്ങളും നടന്നു. പ്രിൻസിപ്പൽ അബ്ദുൽ നാസിർ ചെറുവാടി സ്വാഗതമാശംസിച്ചു, പി ടി എ എക്സിക്യൂട്ടീവ് അംഗം വിൽ‌സൺ പുല്ലുവേലിൽ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് കോഴിക്കോട് ജില്ല മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ, കണ്ണൂർ ജില്ല ഇരിട്ടി ക്ലസ്റ്റർ കോർഡിനേറ്റർ അനീഷ് ഇ പി, ഡോ.അഷ്‌റഫ്‌ കെ കെ, അബ്ദു സലാം വി കെ, ഷംസു കെ എച്ച്, അബൂബക്കർ സിദ്ധീഖ് കൊടുവള്ളി, നഷീദ യു പി, വോളന്റീർ ലീഡർ മുഹമ്മദ്‌ ഫാസിൽ എന്നിവർ സംസാരിച്ചു. പരിപാടിക്ക് നേതൃത്വം കൊടുത്ത പ്രോഗ്രാം ഓഫീസർ യഹ്‌യ എം പി നന്ദിയും പ്രകാശിപ്പിച്ചു.

error: Content is protected !!