
News Desk
കൊല്ലം മൂഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ച രണ്ട് സ്ത്രീകളെ കാണാതായി. അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ഹാജരാകാനാണ് പാരിപ്പള്ളി പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. യുവതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഈ യുവതികൾ നടന്നുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് ഇവരെ കാണാതായത്. ഇവർ ഇത്തിക്കരയാറിലേക്ക് ചാടിയോ എന്ന് സംശയമുണ്ട്. ഇത്തിക്കരയാറിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. രേഷ്മയുടെ ഭർതൃസഹോദര ഭാര്യയും സഹോദരിയുടെ മകളെയുമാണ് കാണാതായത്.