കൊടുവള്ളിയിൽ കാറിലെത്തിയ അഞ്ചംഗസംഘം സ്വർണ വ്യാപാരിയിൽനിന്ന് ഒന്നേമുക്കാൽ കിലോ സ്വർണം തട്ടിയെടുത്തതായി പരാതി

കൊടുവള്ളി : കടയടച്ച് വീട്ടിൽപ്പോകുകയായിരുന്ന വ്യാപാരിയിൽനിന്ന് ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു. മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിൽനിന്നാണ് സ്വർണം കവർന്നത്. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി- ഓമശ്ശേരി റോഡിൽ മുത്തമ്പലത്താണ് സംഭവം.

കൊടുവള്ളിയിൽ സ്വർണാഭരണ നിർമാണ യൂണിറ്റ് ഉടമയായ ബൈജു കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്കുപോകുകയായിരുന്നു. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം ബൈജു സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചു വീഴ്ത്തിയ ശേഷം ബൈജുവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇദ്ദേഹത്തിൻ്റെ ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു.കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!