
newsdesk
മുക്കം : പാട്ടുപാടി ക്‌ളാസെടുത്തു വിദ്യാർത്ഥികളുടെ പ്രിയപെട്ട അധ്യാപകൻ ആയി മാറിയിരിക്കുകയാണ് കൊടിയത്തൂർ PTMH സ്കൂളിലെ സീതി ഷാബിൽ എന്ന അദ്ധ്യാപകൻ.
PTMH സ്കൂളിലെ ഹൈസ്കൂളിൽ ഫിസിക്സ് അധ്യാപകനാണ് സീതി ഷാബിൽ .
പൊതുവെ വിദ്യാർത്ഥികൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള സബ്ജെക്റ്റുകളിൽ ഒന്നാണ് ഫിസിക്സ് .എന്നാൽ ഈ അധ്യാപകന്റെ ക്‌ളാസിലെ കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടുമില്ല എന്നാണ് വിദ്യാർഥികൾ തന്നെ പറയുന്നത് .
തന്റെ കുട്ടികൾക്ക് പരീക്ഷ ഹാളിൽ കയറിയാൽ പോലും ഓർമ്മവരുന്നതരത്തിൽ പാട്ടുകളിലൂടെ കോർത്തിണക്കി അവർക്ക് ഏറ്റവും എളുപ്പത്തിൽ പാഠ ഭാഗങ്ങൾ മനസിലാക്കാൻ സഹായിക്കുകയാണ് താൻ ചെയുന്നതെന്നും കുട്ടികളിൽ അതിന്റെ റിസൾട്ട് ഉണ്ടായിട്ടുണ്ടെന്നും അധ്യാപകനായ സീതി ഷാബിൽ പറയുന്നു
കൊടുവള്ളിയാണ് സ്വദേശം ,റിട്ട അധ്യാപകനായ
പിലാത്തോട്ടത്തിൽ സുബൈറിന്റെയും ഖദീജയുടെയും 4 മക്കളിൽ ഏറ്റവും ഇളയവൻ ആണ് സീതി ഷാബിൽ .