ലഹരി മുക്ത കൊടിയത്തൂർ;ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു

മുക്കം: നാടാകെ ലഹരി മാഫിയയുടെ പിടിയിലമരുകയും ലഹരിക്കേസുകൾ ദിനം പ്രതി വർധിക്കുകയു ചെയ്യുന്ന സാഹചര്യത്തിൽ ലഹരി മുക്ത കൊടിയത്തൂർ എന്ന സന്ദേശവുമായി ഗ്രാമപഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളെ കോർത്തിണക്കി ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു.


കൊടിയത്തൂർ അങ്ങാടിയിൽ നിന്നും ആരംഭിച്ച ഈ യാത്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയര്പേഴ്സൺ ആയിഷ ചേലപ്പുറത്ത് അദ്ധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കസ്ന ഹമീദ് , പി.അഹമ്മദ് കുട്ടി, ഗ്രാമ പഞ്ചായത്ത്സെക്രട്ടറി ഒ. അനസു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി. നിയാസ്, ടി.പി ഷറഫുദ്ദീൻ, എം.പിജുമൈല , പ്രേമ കോട്ടമ്മൽ, മുഹമ്മദ് യൂസഫ് തുടങ്ങിയവർ സംബന്ധിച്ചു.

കൊടിയത്തൂരിൽ നിന്നാരംഭിച്ച യാത്ര ചുള്ളിക്കാപറമ്പ്, ചെറുവാടി, പന്നിക്കോട്, എരഞ്ഞിമാവ്, ഗോതമ്പറോഡ് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം തോട്ടുമുക്കത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം കൈമാറികൊണ്ട് കെ.ആർ മുക്കത്തിൻ്റെ മാജിക്ക് ഷോയും നടന്നു

error: Content is protected !!